ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത

0

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച കൃഷി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ പ്രശാന്തിനെതിരെ വിമര്‍ശനവുമായി കൂടുതൽ  ഉദ്യോഗസ്ഥര്‍ രംഗത്ത്.

എന്‍ പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെയാണ് ഡോ.എ ജയതിലകിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തില്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ചത്. ചിത്തരോഗി എന്ന് ഉള്‍പ്പെടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചത്.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൻ. പ്രശാന്തിനോട് വിശദീകരണം തേടും. മറുപടിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.

Leave a Reply