ഹൈക്കോടതി വിധി റദ്ദാക്കി; ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച്‌ സുപ്രീംകോടതി

0

ഡല്‍ഹി: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച്‌ സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2004ലെ ഉത്തർപ്രദേശ് ബോർഡ് ഒഫ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചത്. ഭരണഘടനാ സാധുത ചൂണ്ടിക്കാട്ടിയാണ് വിധി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

മതേതര തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുപി മദ്രസ വിദ്യാഭ്യാസ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എട്ട് ഹർജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി വിധി.

അതേസമയം ഏതെങ്കിലും നിയമനിർമാണത്തില്‍ മതപരമായ കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ഭരണഘടന വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

എന്നാൽ നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പ്രഥമദൃഷ്‌ട്യാ നിരീക്ഷിച്ച സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു

Leave a Reply