കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്; 50 വീടുകൾ, 135 കുടുംബത്തിന് സഹായം; 15 കോടിയുടെ സഹായവുമായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി

0

ചെന്നൈ: കനത്ത മഴയിൽ നാശം വിതച്ച തൂത്തുക്കുടിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി. പത്ത് വീടുകളുടെ താക്കോൽ‌ ദാനം നിർവഹിച്ചതായി ദക്ഷിണ-തമിഴ്നാട് സേവാഭാരതി സംസ്ഥാന അധ്യക്ഷൻ വടിവേൽ മുരുകൻ പറഞ്ഞു. 50 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഡിസംബർ 16-നായിരുന്നു തൂത്തുക്കുടിയിലും പരിസരത്തുമായി മഴ കനത്ത് പെയ്തതും നിരവധി കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെട്ടതും. ദുരന്ത മുഖത്ത് കർമനിരതരായ സ്വയം സേവകർ അവർക്ക് ഇന്ന് അന്തിയുറങ്ങാൻ വീട് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. കൈത്താങ്ങ് വാ​ഗ്ദാനത്തിൽ മാത്രമല്ലെന്ന് തെളിയിക്കുകയാണ് സേനവാഭാരതി. 4,458 സ്വയംസേവകർ രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് രണ്ട് മാസം കഠിന പ്രയത്നം നടത്തിയാണ് ഈ വിജയത്തിലേക്കെത്തിയത്.

ന്നോക്കം നിൽക്കുന്ന 135 കുടുംബങ്ങൾക്ക് ജീവിതോപാധി സഹായം നൽകി. ഇതുവരെ ദുരന്തവുമായി ബന്ധപ്പെട്ട സേവാ പ്രവർത്തനങ്ങൾക്കായി 15 കോടി ചെലവിട്ടതായും അദ്ദേഹം പറഞ്ഞു. ദുരന്ത സമയത്ത് 45 സ്ഥലങ്ങളിലായി തുറന്ന പാചക പുരകളിൽ നിന്ന് 676 ഗ്രാമങ്ങളിൽ 3,62,003 ആളുകൾക്ക് ഭക്ഷണം എത്തിച്ചു. തൂത്തുക്കുടി നഗരസഭയിലെ ആകെ 60 വാർഡുകളിൽ 51 എണ്ണവും 1,332 സ്വയം സേവകരുടെ കൂട്ടായ്മയാണ് ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചത്.

2,95,000 ലിറ്റർ ശുദ്ധജലം വിവിധ മേഖലകളിൽ ടാങ്കർ ലോറികളിൽ എത്തിച്ചു. കൂടാതെ 2,00,746 മിനറൽ വാട്ടർ ബോട്ടിലുകൾ, പതിനായിരകണക്കിന് വീടുകളിലേക്ക് 45,986 ബെഡ് ഷീറ്റുകൾ, 37, 369 പേർക്ക് വസ്ത്രങ്ങൾ, 94,398 റേഷൻ കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ, 2000 സ്കൂൾ കുട്ടികൾക്കുള്ള കിറ്റുകൾ, 26 മെഡിക്കൽ ക്യാമ്പുകളിലായി 3,278 ആളുകൾക്ക് ചികിത്സാ സഹായവും ഈ ഘട്ടത്തിൽ നൽകാൻ സേവാഭാരതിക്കായി. പുതിയതായി പണി കഴിപ്പിച്ച10 വീടുകളുടെ താക്കോൽ ദാനം തിരുചെന്തൂരിനടുത്തുള്ള ശ്രീവൈകുണ്ഠത്ത് വച്ചാണ് നടത്തിയത്.

Leave a Reply