ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രി; വീണ്ടും നിയമിച്ച് ദിസനായകെ

0

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭയെ പ്രസിഡന്റ് പ്രഖ്യാപിച്ചത്.


ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ലങ്കയുടെ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചു വരികയാണ് സാമൂഹ്യ ശാസ്ത്രജ്ഞയും അക്കാദമിക് ആക്ടിവിസ്റ്റും റാഷ്ട്രീയപ്രവര്‍ത്തകയുമായ ഹരിണി നിരേക അമരസൂര്യ. വിദേശകാര്യമന്ത്രിയായി മുതിര്‍ന്ന നേതാവ് വിജിത ഹെറാത്തിനെയും വീണ്ടും നിയമിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റ് നേടിയാണ് എന്‍പിപി ഭൂരിപക്ഷം കരസ്ഥമാക്കിയത്. 23 അംഗ മന്ത്രിസഭയാകും ലങ്കയില്‍ അധികാരമേല്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. ലങ്കന്‍ ഭരണഘടന അനുസരിച്ച് മന്ത്രിസഭയില്‍ 30 അംഗങ്ങള്‍ വരെയാകാം

Leave a Reply