ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണംഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു

0

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. ലാല്‍ ചൗക്കിലെ ഞായറാഴ്ചചന്ത കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനെട്ട് വയസിന് താഴെ പ്രായമുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിസ്ബ (17), ആസാന്‍ കലൂ (17), ഫൈസല്‍ അഹ്‌മ്മദ്(16) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. ഇവര്‍ക്ക് പുറമേ ഹബീബുള്ള റാത്തര്‍ (50), അല്‍ത്താഫ് അഹ്‌മ്മദ് സീര്‍ (21), ഊര്‍ ഫറൂഖ് (പ്രായം വ്യക്തമല്ല), ഫൈസന്‍ മുഷ്താഖ് (20), സാഹിദ് (19), ഗുലാം മുഹമ്മദ് സോഫി (55), സുമയ്യ ജാന്‍ (45) എന്നിവര്‍ക്കും പരിക്കേറ്റു.

എത്ര ഗ്രനേഡ് പൊട്ടി എന്നുള്ള കാര്യം വ്യക്തമല്ല. ഞായറാഴ്ചയായതിനാല്‍ വന്‍ തിരക്കുണ്ടായിരുന്ന പ്രദേശത്ത് സുരക്ഷാ സേനയും ഉണ്ടായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അഖ്‌നൂരില്‍ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജമ്മു കശ്മീരില്‍ അഞ്ചിടത്ത് ആക്രമണം നടന്നിരുന്നു.

Leave a Reply