ആട്ട കിലോ 30, അരി 34 രൂപ ; ഭാരത് ബ്രാൻഡിൽ വീണ്ടുമെത്തുന്നു ഭക്ഷ്യധാന്യങ്ങൾ : വിൽക്കുന്നത് സബ്സിഡി നിരക്കിൽ

0

ന്യൂഡൽഹി ; ഭാരത് ബ്രാൻഡിൽ ചില്ലറ വിൽപ്പന പദ്ധതിയുമായി സർക്കാർ. സബ്‌സിഡി വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഒക്ടോബറിൽ ആരംഭിച്ചിരുന്നു . ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽക്കുന്നത്. അഞ്ച് കിലോ ഗോതമ്പ് പൊടി കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അരിയും കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും.എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക.

‘ഇത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ വിൽപ്പനയാണെന്ന് ‘ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഭാരത് ബ്രാൻഡ് റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം ടൺ അരിയും സെൻട്രൽ ഫുഡ് കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ട് . ഇവ തീരുന്നത് വരെ സബ്‌സിഡി നിരക്കിൽ വിൽപ്പന തുടരും. അതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ ഗോതമ്പും അരിയും വിൽപ്പനയ്‌ക്കെത്തിക്കും.

2023 ഒക്ടോബർ മുതൽ 2024 ജൂൺ വരെ, ഭാരത് ബ്രാൻഡിൽ സബ്‌സിഡി വിൽപ്പനയുടെ ആദ്യ ഘട്ടം വൻ വിജയമായാണ് നടന്നത് . അന്ന് ഗോതമ്പ് പൊടി കിലോയ്‌ക്ക് 27.5 രൂപയ്‌ക്കും അരി 29 രൂപയ്‌ക്കും വിറ്റിരുന്നു. ഒമ്പത് മാസം കൊണ്ട് 15.20 ലക്ഷം ടൺ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടൺ അരിയും അന്ന് വിതരണം ചെയ്തു.

Leave a Reply