കേരളത്തിലെ മാലിന്യം തള്ളുന്നത് അതിര്‍ത്തി സംസ്ഥാനത്ത്; ആറ് ലോറികള്‍ പിടിച്ചെടുത്ത് കര്‍ണാടക; കടുത്ത നടപടി വേണമെന്ന് നിര്‍ദേശം; ഏഴുപേരുടെ പേരില്‍ കേസ്

0

കേരളത്തിലെ മാലിന്യം തള്ളാനെത്തിയ ആറ് ലോറികള്‍ കര്‍ണാടക പിടികൂടി. ഗുണ്ടല്‍പേട്ടിലെ മൂലെഹോളെ ചെക്‌പോസ്റ്റിനു സമീപം കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥറാണ് പിടികൂടിയത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴാളുകളുടെ പേരില്‍ ഗുണ്ടല്‍പേട്ട് പോലീസ് കേസെടുത്തു.

ലോറിയില്‍ മാലിന്യം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മലിനീകരണ നിയന്ത്രണബോര്‍ഡ് മേഖലാ ഓഫീസര്‍ പി.കെ. ഉമാശങ്കര്‍ നല്‍കിയ പരാതിയിലാണ് ലോറികള്‍ പിടിച്ചെടുത്ത്. കേരളവുമായി ചേര്‍ന്നുനില്‍ക്കുന്ന കര്‍ണാടകത്തിന്റെ അതിര്‍ത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജ നഗര്‍ എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളില്‍ മാലിന്യം തള്ളാനാണ് ലോറികളില്‍ കൊണ്ടുവരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അനധികൃതമായി കടത്തുകയായിരുന്നെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് കത്തെഴുതി.

Leave a Reply