ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച് അച്ഛന്‍ വെടിയേറ്റ് മരിച്ചു. ന്യൂഡല്‍ഹിയിലെ ഷാദരാസ് ബസാറിലാണ് സംഭവം. 44കാരനായ ആകാശ് ശര്‍മ്മയും ഇയാളുടെ അനന്തരവനായ റിഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ആകാശ് ശര്‍മ്മയുടെ ബന്ധുവായ 17കാരനാണ് കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് പണം നല്‍കിയത്. സംഭവത്തിൽ 17കാരൻ പൊലീസ് പിടിയിലായി. കൊലപാതകത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.