ട്രെയിനുകളിൽ ബോംബ് വെച്ചെന്ന വ്യാജ ഭീഷണി; പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തു

0

കൊച്ചി: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയിലായതായി റിപ്പോർട്ട്. പത്തനംതിട്ട കോയിപ്പുറം സ്വദേശിയായ ഹരിലാലാണ് പൊലീസിന്‍റെ പിടിയിലായത്.

പെരുമ്പാവൂരിൽ നിന്നാണ് പ്രതി ഹരിലാലിനെ പൊലീസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി കൊലപാതക ശ്രമം അടക്കം 10 ഓളം കേസുകളുണ്ട്. പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറും.

Leave a Reply