ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രകീര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്

0

വാഷിംഗ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാര്യക്ഷമതയെ പ്രശംസിച്ച് ഇലോണ്‍ മസ്‌ക്. ഇന്ത്യ 64 കോടി വോട്ട് ഒറ്റ ദിവസം കൊണ്ട് എണ്ണിത്തീര്‍ക്കുമ്പോള്‍ കാലിഫോര്‍ണിയയില്‍ വോട്ട് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്ന് മസ്‌ക് പരിഹസിച്ചു. 19 ദിവസമായിട്ടും കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രതികരണം. ഇന്ത്യയിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചായിരുന്നു കുറിപ്പ്.

നേരത്തെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ മസ്‌ക് നിലപാടെടുത്തിരുന്നു. ഇ.വിഎമ്മുകള്‍ എളുപ്പം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണെന്നും അമേരിക്കയില്‍ പേപ്പര്‍ ബാലറ്റുകള്‍ നിര്‍ബന്ധമാക്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു.

Leave a Reply