‘കട്ടൻചായയും പരിപ്പുവടയും’  ആത്മകഥാ വിവാദം: കമന്റ് ബോക്സ് പൂട്ടി ഡിസി ബുക്സ്

0

തിരുവനന്തപുരം:   ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ് ഇന്ന് രാവിലെ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായാണ് ഡി സി ബുക്ക്സ്  അറിയിച്ചത്.

ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് വിശദീകരിച്ചിരുന്നു.

പിന്നാലെ സോഷ്യൽമീഡിയയിൽ ഡിസിബുക്സിന് നേരെ കനത്തെ സൈബറാക്രമണമാണ് ഉണ്ടായത്. പിന്നാലെ ഡിസി ബുക്സ് ഫേസ്ബുക്കിലെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.

Leave a Reply