പൂനെ: കാണാതായ യുവതിയുടെ മൃതദേഹം സോഫയ്‌ക്കടിയിൽ തിരുകിയ നിലയിൽ. പൂനെയിലാണ് സംഭവം. രണ്ട് ദിവസമായി ഭാര്യയെ കണ്ടെത്താനുള്ള തെരച്ചിലായിരുന്നു ക്യാബ് ഡ്രൈവറായ ഉമേഷ്. ഇതിനിടെ അപ്രതീക്ഷിതമായി സോഫയ്‌ക്കടിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വപ്നാലി ഉമേഷ് പവാറി(24) നെയാണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് നവംബർ 7 നാണ് അവസാനമായി ഭാര്യയുമായി ഫോണിൽ സംസാരിച്ചത്. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഭാര്യയെ കാണാനില്ലെന്ന് മനസിലായി. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഉമേഷ് പലയിടങ്ങളിലും സ്വപ്നാലിയെ തിരഞ്ഞുനടന്നെങ്കിലും കണ്ടെത്താനായില്ല .