മദ്യലഹരിയിൽ നൃത്തം ചെയ്യാൻ കയറിയത് വൈദ്യുത ടവറിൻറെ മുകളിൽ; ഫയർ ഫോഴ്സും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും യുവാവിനെ താഴെയിറക്കാൻ പണിയെടുത്തത് രണ്ട് മണിക്കൂറോളം

0

നോയിഡ: മദ്യലഹരിയിൽ വൈദ്യുത ടവറിൻറെ മുകളിൽ കയറി നൃത്തം ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 76ലെ ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിൻറെ ഏറ്റവും മുകളിൽ കയറിയാണ് യുവാവ് നൃത്തം ചെയ്തത്. ഫയർ ഫോഴ്സും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് ഇയാളെ താഴെയിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് യുവാവ് വൈദ്യുത ടവറിൻറെ മുകളിൽ കയറി നൃത്തം ചെയ്തത്. വൻ ജനക്കൂട്ടം പരിസരത്ത് തടിച്ചുകൂടി. താഴെയിറങ്ങാൻ എല്ലാവരും ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും യുവാവ് വിസമ്മതിച്ചു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് യുവാവിനെ താഴെയിറക്കിയത്.

യുവാവിന് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply