കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ സീരിയൽ നടി ഷംനത്ത് എന്ന പാർവതിയുടെ കൂട്ടാളിയും പിടിയിലായി. കടയ്ക്കൽ ചരുവിള വീട്ടിൽ നവാസിനെയാണ് (35) പരവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് ഷംനത്തിനെ ചിറക്കരയിലെ വീട്ടിൽ നിന്നും പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ഗ്രാം രാസലഹരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. രാസലഹരി വാങ്ങിയത് നവാസിൽ നിന്നാണെന്ന് ഷംനത്ത് മൊഴി നൽകിയിരുന്നു.
നടി അറസ്റ്റിലായതിനെ തുടർന്ന് നവാസ് ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം നവാസ് കടയ്ക്കൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കമാണ് അറസ്റ്റിൽ കലാശിച്ചത്. പ്രതി കുറ്റം സമ്മതിച്ചു.