ശക്തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ 5 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർ മണ്ണിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മഴയുള്ളപ്പോൾ കടലിലേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാൻ ശ്രദ്ധിക്കണം. മരങ്ങൾ കടപുഴകി വീണ് അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Leave a Reply