കേന്ദ്രം സൗജന്യമായി നൽകുന്നു, കേരള സർക്കാർ ‘സർവീസ് ചാർജ്’ എന്ന ഓമനപ്പേരിൽ ഈടാക്കുന്നത് 200 രൂപ; ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിൽ പകൽകൊള്ള

0

തിരുവനന്തപുരം: വീണ്ടും ജനങ്ങളെ പിഴിഞ്ഞ് കേരള സർക്കാർ. ഇത്തവണ ഡ്രൈവിം​ഗ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പിലാണ് കൊള്ള. കേന്ദ്രം സൗജന്യമായി നൽ‌കുന്ന ഡിജിറ്റൽ പകർപ്പിന് സർക്കാർ ഈടാക്കുന്നത് 200 രൂപയാണ്. സർവീസ് ചാർജ് എന്ന ഓമനപ്പേരിലാണ് ജനങ്ങളെ പിഴിയുന്നത്.

കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ് അവതരിപ്പിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് കൂട്ടിയത്. നേരത്തെ ഇത് 60 രൂപയായിരുന്നു. അച്ചടിക്കുന്ന വകലയിൽ ലഭിച്ച ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ നീക്കം.

നേരത്തെ അച്ചടിച്ച കാർഡിനായി 200 രൂപയാണ് സർക്കാർ ഈടാക്കിയിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐയാണ് കാർഡ് അച്ചടച്ചിരുന്നത്. സർക്കാർ പ്രതിഫലം നൽകാതെ വന്നതോടെ അച്ചടി നിർത്തുന്നതായി കമ്പനി അറിയിച്ചപ്പോൾ‌ അവരെ പുറത്താക്കി നേരിട്ട് അച്ചടി ആരംഭിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതും വൻ കടബാധ്യതയാണ് സർക്കാരിന് സമ്മാനിച്ചത്. പിന്നാലെയാണ് ഡിജിറ്റൽ ലൈസൻസ് എന്ന ആശയത്തിലേക്കെത്തിയത്. ഡിജിറ്റൽ പകർപ്പ് പ്രിന്റെടുത്ത് കൈവശം സൂക്ഷിക്കണമെങ്കിൽ വീണ്ടും പണം മുടക്കേണ്ട സ്ഥിതിയാണ്.

Leave a Reply