ന്യൂഡൽഹി: ഉത്പാദനത്തിലും നിർമാണത്തിലും മാത്രമല്ല, കയറ്റുമതിയിലും ഇന്ത്യ കുതിക്കുകയാണ്. ഒക്ടോബർ മാസത്തിൽ ചരക്കും സേവനങ്ങളും ഉൾപ്പടെ മൊത്തം കയറ്റുമതി 73.21 ബില്യൺ ഡോളറായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 17.23 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 25.63 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 34.61 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഒരു മാസത്തിനിടെ നടത്തിയത്. ജ്വല്ലറി കയറ്റുമതി 27.68 സതമാനം വർദ്ധനവോടെ 31.36 ബില്യൺ ഡോളറായി. എഞ്ചിനീയറിംഗ് ഉത്പന്ന കയറ്റുമതി 11.26 ബില്യൺ ഡോലറായി. 39.37 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്സ് ഉത്പന്ന കയറ്റുമതി 45.69 ശതമാനത്തിൻഅറെ ഉയർച്ച രേഖപ്പെടുത്തി. 2023 ഒക്ടോബറിനെ അപേക്ഷിച്ച് ഈ ഒക്ടോബറിൽ ഇത് 3.43 ബില്യൺ ഡോളറായി. ജൈവ, അജൈവ രാസവസ്തുക്കളുടെ കയറ്റുമതി 27.35 ശതമാനം വർദ്ധിച്ച് 2.72 ബില്യൺ ഡോളറായി. 85.79 ശതമാനം വർദ്ധനവാണ് അരി കയറ്റുമതിയിൽ ഉണ്ടായത്. വസ്ത്ര കയറ്റുമതിയിൽ 35.06 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 1.23 ബില്യൺ ഡോളറിലെത്തി.
ഏപ്രിൽ-ഒക്ടോബർ മാസത്തെ മൊത്തം കയറ്റുമതിയിലും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 468.27 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ആറ് മാസത്തിനിടെ നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 7.28 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.