കേരളത്തിലെ ട്രെയിനുകൾക്ക് നേരെ ബോംബ് ഭീഷണി; വ്യാപക പരിശോധന; ഒടുവിൽ ആളെ തിരിച്ചറിഞ്ഞു

0

പാലക്കാട്: ട്രെയിനുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മൂന്ന് ട്രെയിനുകൾക്ക് നേരെയാണ് ഭിഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് ട്രെയിനുകളിൽ തിരുവല്ലയിൽ പിടിച്ചിട്ട ശേഷം പരിശോധന നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു.

ഭീഷണി സന്ദേശം മുഴക്കിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. പത്തനംതിട്ട റാന്നി സ്വദേശിയാണ് മദ്യലഹരിയിൽ ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു. സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടക്കുന്നുണ്ട്. നിലവിൽ സംശയാസ്പദമായ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബ് ഭീഷണിയുടെ ഉറവിടം പൊലീസ് കണ്ടെത്തിയത്.

Leave a Reply