ബിജെപിയുടെ ജനപിന്തുണയേറുന്നു; CPM കേരളത്തിൽ അധഃപതിക്കും, അതിന്റെ പ്രാരംഭ പരിപാടികളാണ് അരങ്ങേറുന്നത്: പിസി ജോർജ്

0

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി നേതാവ് പിസി ജോർജ്. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ മുന്നേറ്റത്തിന്റെ ആരംഭം കുറിക്കും. ജയിക്കുമെന്ന് ഉറപ്പുള്ളവരെയാണ് രം​ഗത്തിറക്കിയിരിക്കുന്നത്. വയനാട് രാഹുലിന്റെ സ്വാധീനം കാരണം മത്സരം പോലുമില്ലെന്നായിരുന്നു പ്രചാരണം. എന്നാൽ വോട്ട് എണ്ണിയിട്ട് മതി ഫലപ്രഖ്യാപനമെന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞു. ബിജെപിയുടെ ജനപിന്തുണ അത്തരത്തിൽ വർദ്ധിച്ചുവരികയാണ്. 20-ന് തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലും ബിജെപി ജയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏക കമ്യൂണിസ്റ്റുകാരനാണ് ഇപി ജയരാജൻ എന്നും പിസി ജോർജ് പരിഹസിച്ചു. ഇപി ജയരാജന്റെ ആത്മകഥയിലെ ഭാ​ഗങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന ഭാ​ഗങ്ങൾ താൻ എഴുതിയതല്ലെന്നും ഡിസിക്ക് അവ നൽകിയിട്ടില്ലെന്നും സിപിഎം നേതാവ് വെളിപ്പെടുത്തിയതിന് പിന്നാലെ രാഷ്‌ട്രീയ കേരളം വീണ്ടുമൊരു ചർച്ചയ്‌ക്ക് തയ്യാറെടുക്കുകയാണ്. അയാൾക്ക് വേദനിക്കുന്ന അനുഭവങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്‌ക്കുന്നു. അങ്ങനെ മാത്രം ഇതിനെ കണ്ടാൽ മതിയെന്ന് പിസി ജോർജ് ജനം ടിവിയോട് പറഞ്ഞു.

ബം​ഗാൾ ഘടകം പോലെ സിപിഎം കേരളത്തിൽ അധഃപതിക്കാൻ പോവുകയാണ്. അതിന്റെ പ്രാരംഭ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ചേലക്കരയിലുള്ള ഭൂരിപക്ഷവും ഇത്തവണത്തേ ഫലവും തമ്മിൽ നല്ല അന്തരമുണ്ടാകുമെന്നും ബിജെപി മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply