കഞ്ചാവും എം.ഡി.എം.എയുമായി റിസോർട്ടിൽ; നാല് യുവാക്കൾ അറസ്റ്റിൽ

0

തൃശൂർ: കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. തൃശൂ‍ർ വരവൂർ കൊറ്റുപുറത്താണ് യുവാക്കൾ പൊലീസിന്റെ പിടിയിലായത്. വരവൂർ സ്വദേശികളായ പ്രമിത്ത്‌, വിശ്വാസ്‌, വേളൂർ സ്വദേശി റഹ്മത്ത്‌ മൻസിലിൽ സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്.

ഇവരിൽ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവും പിടികൂടി‌. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കൾ പൊലീസിൻ്റെ പിടിയിലായത്. എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ്‌ ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.

Leave a Reply