ജപ്പാൻ വാർദ്ധക്യത്തിൽ, വളർച്ചാ നിരക്ക് കുത്തനെ താഴുന്നു; 2025-ഓടെ ഇന്ത്യ ജപ്പാന്റെ ജിഡിപി മറികടക്കും; ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും

0

ജപ്പാന്റെ ജിഡിപിയെ ഇന്ത്യ ഉടൻ മറികടക്കുമെന്ന് ഏഷ്യ-പസഫിക് ഫോർ ക്യാപിറ്റൽ ഇക്കണോമിക്സിന്റെ തലവൻ മാർ‌സെൽ‌ തിലിയെൻ്റ്. 2026-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പ​ത്തിക ശക്തിയാകുമെന്നാണ് ജപ്പാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്. മാർസെൽ തിലിയൻ്റിന്റെ വീക്ഷണങ്ങൾ ജപ്പാൻ ടൈംസിലാണ് അച്ചടിച്ചുവന്നിരിക്കുന്നത്. സാമ്പത്തിക വിദ​ഗ്ധരുമായി നടത്തിയ ചർച്ചകളെ അടിസ്ഥാനമാക്കിയാണ് ലേഖനം എഴുതിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

2025-ഓടെ ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ ഇന്ത്യ മറികടക്കുമെന്നാണ് അന്താരാഷ്‌ട്ര നാണ്യനിധിയുടെ പ്രവചനം. 2030-ഓടൊയകും സ്ഥാനം വച്ചുമാറ്റമുണ്ടാവുകെയന്നാണ് എസ് ആൻഡ് പി ​ഗ്ലോബൽ റേറ്റിം​ഗ് പറയുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ലോകം ഉറ്റുനോക്കുകയാണെന്ന് വ്യക്തമാണ്.

2000 മുതൽ ഇന്ത്യ സാമ്പത്തികശേഷി മെച്ചപ്പെടുത്തി വ‌രികയാണെന്നും 2014-ന് ശേഷം വൻ കുതിപ്പാണുണ്ടായതെന്നും സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 2022-ൽ യുകെയുടെ ജിഡിപിയെ മറികടക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ആ​ഗോള വ്യാപാരത്തിലും ഇന്ത്യയുടെ പങ്ക് വർദ്ധിക്കുകയാണ്. ആ​ഗോള ഡിജിറ്റൽ ഇടപാടുകളുടെ 46 ശതമാനവും നട ക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ജനസംഖ്യയും യുവാക്കളുടെ വർ‌ദ്ധിച്ചുവരുന്ന എണ്ണവും സമ്പദ് വ്യവസ്ഥയെ കാര്യമായി പിന്തുണയ്‌ക്കുന്നു. ഇന്ത്യയുടെ ജിഡിപി 2025-ഓടെ 4,339 ട്രില്യൺ ഡോളറാകുമെന്നാണ് ഐഎംഎഫ് പ്രവചനം. ഇതേ സമയം 4.310 ട്രില്യൺ ഡോളറാകും ജപ്പാന്റെ ജിഡിപി. അതായത് ഇന്ത്യ നാലാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് ചുരുക്കം.

പതിറ്റാണ്ടുകൾ നീണ്ട പണപ്പെരുപ്പവും പ്രായമേറുന്ന ജനങ്ങളുമാണ് ജപ്പാന്റെ വളർച്ച മുരടിപ്പിന് പിന്നിൽ. കുറഞ്ഞ ഉത്പാദനക്ഷമതയും ജപ്പാന്റെ ദുരിതത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. ജപ്പാൻ ജനത ഡിജിറ്റിലൈസേഷനെതിരാണ്. ജോലി ചെയ്യുന്ന ഭൂരിഭാ​ഗം പേരും പരമ്പാരാ​ഗത രീതികളെ അനുകൂലിക്കുന്നവരാണ് തുടങ്ങി നിരവധി ഘടകങ്ങളാണ് ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത്.

Leave a Reply