ബസേലിയോസ് തോമസ് ബാവയുടെ വേർപാടിൽ അനു ചാക്കോ അനുശോചിച്ചു

0

കൊച്ചി: ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വേർപാടിൽ രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനുചാക്കോ അനുശോചനം രേഖപ്പെടുത്തി.

അദ്ദേഹത്തിൻ്റെ വേർപാട് വിശ്വാസ സമൂഹത്തിന് തീരാനഷ്ടമാണ്. സഭയുടെ ഊർജ്ജവും ശക്തിയുമായിരുന്ന ബാവയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഒപ്പം സഭയുടെയും വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മികച്ച വാഗ്മി എന്നതിനൊപ്പം സഭക്കു വേണ്ടി പോരാടിയ പുരോഹിതൻ കൂടിയായിരുന്നു. ആയുസ് മുഴുവൻ ഉഴിഞ്ഞുവെച്ചത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആതുരശുശ്രൂഷക്കും വേണ്ടി ആയിരുന്നു.

യാക്കോബായ സുറിയാനി സഭയുടെ കരുത്തും നിലപാടുമായിരുന്നു ബാവ തിരുമേനി. തിരുമേനിയുടെ വിയോഗത്തിൽ അനുശോചിക്കുന്നതിനൊപ്പം, യാക്കോബായ സുറിയാനി സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുചാക്കോ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Leave a Reply