ചേലക്കരയിൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ചേലക്കര പൊലീസില്‍ കെപിസിസി മീഡിയ പാനലിസ്റ്റായ വിആര്‍ അനൂപ് നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും.