ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമാണ് റെയിൽവേ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളേയും റെയിൽവേ ശൃംഖലയുടെ ഭാഗമാക്കിയതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ട്രെയിൻ എത്താൻ തുടങ്ങിയെന്ന് തന്നെ പറയാം. നിലവിൽ അടിസ്ഥാന സൗകര്യ വികസനത്തിലാണ് റെയിൽവേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനിടെയാണ് പുതിയ റെക്കോർഡ് നേട്ടം കൂടി റെയിൽവേ സ്വന്തമാക്കിയത്.
ഒരു ദിവസം കൊണ്ട് ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണത്തിലാണ് റെക്കോഡ് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ 4 ന് മൂന്ന് കോടി ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്തത്. ആദ്യമായാണ് ഇത്തരം ഒരു നേട്ടമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
ഇനി മൂന്ന് കോടിയുടെ വലുപ്പം അറിയാം. ഇന്ത്യയെക്കാള്‍ വലിയ രാജ്യമായ ഓസ്ട്രേലിയയുടെയും ന്യൂസിലാന്‍റിലെയും ആകെ ജനസംഖ്യ ഈ പറഞ്ഞ മൂന്ന് കോടിയിൽ താഴെയാണ്. ആകെയുള്ള മൂന്ന് കോടിയിൽ 1.20 കോടി പേര്‍ നഗരത്തിന് പുറത്തുള്ള യാത്രക്കാര്‍ (നോണ്‍ സബര്‍ബന്‍) ആണ്. നഗരയാത്രക്കാര്‍ (സബര്‍ബന്‍) ആണ് ബാക്കിയുള്ള 1.8 കോടി പേര്‍.
ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ ദീപാവലി, ഛഠ് പൂജയുമാണ് റെക്കോർഡ് നേട്ടത്തിന് റെയിൽവെയെ പിന്തുണച്ചത്. തിരക്കുള്ള ഉത്സവദിനങ്ങളിലും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയത് യാത്രക്കാർ കൂടുതലായും ട്രെയിനിലേക്ക് മാറാൻ കാരണമായി