വിജയപുര: മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി “ഗ്രാൻഡ് ഓൾഡ് പാർട്ടി” കർഷകരെ കൊല്ലുകയാണെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ.
വഖ്ഫ് സ്വത്ത് വിഷയത്തിൽ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് കൊണ്ട് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെ ആഞ്ഞടിച്ചു.
അംബേദ്കറുടെ ഭരണഘടനയിൽ ഡബ്ല്യുസിപി നിയമത്തെക്കുറിച്ച് പരാമർശമില്ല. എന്നാൽ 1954-55ൽ നെഹ്‌റു സർക്കാർ വഖ്ഫ് നിയമം ഭരണഘടനയിൽ ചേർത്തുവെന്നും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ പറഞ്ഞു.
“കോൺഗ്രസിന്റെ മുസ്ലീം പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ധാരാളം അധികാരങ്ങൾ നൽകിയ ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് വഖ്ഫ് ബോർഡ്. അന്നത്തെ സർക്കാർ ബോർഡിന് വളരെയധികം അധികാരം നൽകി, അതിന്റെ തീരുമാനത്തെ ഒരു സാധാരണ കോടതികൾക്കും ചോദ്യം ചെയ്യാൻ കഴിയുന്നില്ല” ശോഭ പറഞ്ഞു
“ഇവിടെയുള്ള ഒരു നാടിനും വഖ്ഫ് സ്വത്താകാൻ കഴിയില്ലെന്നും അവർ വിജയപുരയിൽ പറഞ്ഞു. ചാലൂക്യരും ഹൊയ്സാലരും കിറ്റൂരിലെ ചെന്നമ്മ രാജ്ഞിയും ഇവിടുത്തെ ആശ്രമങ്ങൾക്ക് ഭൂമി നൽകി. എന്നാൽ, സമീർ അഹമ്മദ് ഖാൻ ഇതിനൊക്കെ നോട്ടീസ് നൽകിയിട്ടുണ്ട്.
വിജയപുരയിലെ ചരിത്രസ്മാരകങ്ങൾ വഖ്ഫ് ബോർഡിന്റെ കീഴിലാണ്. ഡിസി, എസ്പി ഓഫീസ്, ജില്ലാ ആശുപത്രി, വിജയപുരയിലെ മറ്റ് ക്ഷേത്രങ്ങൾ എന്നിവയെ വഖ്ഫ്.ഭൂമി എന്നും വിളിക്കുന്നു. ഇവയെല്ലാം എങ്ങനെ വഖ്ഫായി.”
സംസ്ഥാനത്തെ എല്ലാ പൊതു സ്വത്തുക്കളും വഖ്ഫ് ബോർഡിന് കീഴിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗൂഢാലോചന നടത്തുകയാണെന്ന് ശോഭ ആരോപിച്ചു. കർഷകർക്കുള്ള നോട്ടീസ് പിൻവലിക്കുകയും നീതി ലഭിക്കുകായും ചെയ്യുന്നത് വരെ തങ്ങളുടെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
“നോട്ടീസ് പിൻവലിച്ചതുകൊണ്ട് മാത്രം കർഷകരുടെ ഭയം അകറ്റാനാകില്ല, വഖ്ഫ് ഭൂമിയിൽ സംസ്ഥാനം ഇറക്കിയ 1974ലെ വിജ്ഞാപനം സർക്കാർ പിൻവലിക്കണം . 1974ലെ വിജ്ഞാപനം പിൻവലിച്ചാൽ മാത്രമേ ഈ വിഷയം എന്നെന്നേക്കുമായി അവസാനിക്കൂ. അല്ലെങ്കിൽ, ഇപ്പോൾ പിൻവലിച്ചതിന് ശേഷം ഭാവിയിൽ സർക്കാർ വീണ്ടും നോട്ടീസ് നൽകിയേക്കും അതിനാൽ കർഷകർ തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ഭയത്തിൽ എന്നും ജീവിക്കേണ്ടി വരും, ”അവർ പറഞ്ഞു
രാവിലെ വിവിധ മഠങ്ങളിലെ സന്യാസിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. വഖ്ഫ് ബോർഡിന്റെ പേരിൽ മുസ്ലീങ്ങളെ സഹായിക്കാൻ മാത്രമാണ് കോൺഗ്രസ് സർക്കാർ പ്രത്യേക നിയമങ്ങൾ ഉണ്ടാക്കിയതെന്ന് കാനേരി മഠം കടസിദ്ദേശ്വര സ്വാമി പറഞ്ഞു.
എംപിമാരായ വിശ്വേശ്വർ ഹെഗഡെ കഗേരി, രമേഷ് ജിഗാജിനാഗി, എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ വിജയപുരയിൽ സമരത്തിൽ പങ്കെടുത്തു.