നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു പോലീസ്

0

മുംബൈ: ക്രൈം പട്രോൾ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍. 35 വയസ്സായിരുന്നു. സുഹൃത്തും സഹനടനുമായ സുദീപ് സാഹിറാണ് നിതിൻ ചൗഹാൻ മരണം  സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് പറയുന്നത്. ജോലി ലഭിക്കാത്തതിനാൽ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറയുന്നത്.

നിതിന്‍ ചൗഹാൻ ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിതിന്‍റെ ഭാര്യയും മകളും പുറത്തുപോയപ്പോൾ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ നടന്‍ തൂങ്ങി മരിച്ചു എന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

Leave a Reply