ബെയ്ങിജ്: ചൈനയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പിൻജിയാങ് കൗണ്ടിയിലാണ് വൻ സ്വർണനിക്ഷേപം കണ്ടെത്തിയത്. ഉയർന്ന ഗുണനിലവാരമുള്ള 1000 ടൺ അയിര് ഇവിടെ കണ്ടെത്തിയെന്നാണ്
ജിയോളജിക്കൽ ബ്യൂറോ അറിയിച്ചു.
രണ്ടുകിലോമീറ്റർവരെ ആഴത്തിൽ നാല്പതോളം സ്വർണസിരകളാണ് കണ്ടെത്തിയിരിക്കുന്നത്. 8,300 കോടി ഡോളർ വിലമതിപ്പുള്ളതാണ് നിക്ഷേപമെന്നാണ് കണക്കാക്കുന്നത്. അതായത്, ഏകദേശം 70 ലക്ഷം കോടി ഇന്ത്യൻ രൂപ. 900 ടൺ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈൻ ആണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്.