തടിലോറി മറിഞ്ഞത് രണ്ട് കാറുകളുടേയും ഒരു ബൈക്കിന്റേയും മുകളിലേക്ക് മറിഞ്ഞ് അപകടം; പെരുമ്പാവൂരിൽ വൻ ഗതാഗത കുരുക്ക്

0

പെരുമ്പാവൂർ: പെരുമ്പാവൂർ ന​ഗരത്തിൽ തടിലോറി വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. എം.സിറോഡിൽ നിന്നും കാളചന്തഭാ​ഗത്തേക്ക് വരുന്ന റോഡിലാണ് സംഭവം.

പൊട്ടിപോളിഞ്ഞു കിടക്കുന്ന റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ ലോറി രണ്ടു കാറുകൾക്കും ഒരു ബൈക്കിന്റേയും മുകളിലേക്ക് മറിയുകയായിരുന്നു. മാരുതി ആൾട്ടോ കാറും സ്വിഫ്റ്റ് കാറും ഒരു ബൈക്കുമാണ് അപകടത്തിൽ പെട്ടത്. കാറുകൾ പൂർണമായും തകർന്നു. ബൈക്ക് പൂർണമായും ലോറിക്കടിയിലാണ്.

ഇന്ന് ചന്ത ദിവസമായതിനാണ് കാളചന്തക്ക് സമീപം നല്ല തിരക്കായിരുന്നു. ചന്തയിലെത്തിയവർ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ആർക്കും ആളപായമില്ലെന്നാണ് പ്രഥമിക വിവരം.

ഭാ​ഗ്യംകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് ​ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തെതുടർന്ന് ന​ഗരത്തിൽ വൻ ​ഗതാ​ഗത കുരുക്കാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കാലങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന കാളചന്ത റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ട് കാലങ്ങളായി.

Leave a Reply