പാലായിൽ മോഷണ പരമ്പര; രണ്ട് ക്ഷേത്രങ്ങളിൽ നിന്ന് പണവും സ്വർണവും കവർന്നു

0

കോട്ടയം: പാലാ ന​ഗരത്തിലെ രണ്ട് ക്ഷേത്രങ്ങളിൽ‌ മോഷണം. ഇടമറ്റം പൊന്മല ദേവിക്ഷേത്രം, പുത്തൻശബരിമല ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്.

പൊന്മല ദേവീക്ഷേത്രത്തിന്റെ ഓഫീസ് കുത്തി തുറന്ന് അകത്തെ അലമാരയിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ചു. പുത്തൻ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് പെട്ടിയിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply