മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി; വാഹനം കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസും

0

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി. മുഖ്യമന്ത്രി കോവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ കോട്ടുളിയിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിെലടുത്തു. അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് ഡ്രൈവർക്കെതിരെ കേസെടുത്തു.

അടുത്തിടെ ഒരു കാരണവശാലും മറികടക്കാൻ പാടില്ലാത്ത മഞ്ഞവരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുകയും അപകടം ഉണ്ടാക്കുകയും ചെയ്തിരുന്നു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആദ്യ പൈലറ്റ് വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നാലെ എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

മഞ്ഞ വരകൾ‌ മറികടന്ന് ഓവർടേക്കിം​ഗ് പാടില്ലെന്നാണ് ​ഗതാ​ഗതനിയമം. ​ഗുരുതര ലം​ഘനം നടന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് പൊലീസും ​ഗതാ​ഗതവകുപ്പും. സാധാരണക്കാർ‌ എന്ത് നിയമലംഘനമാണ് നടത്തുന്നതെന്ന് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരുന്ന് പിഴയിടാക്കുന്ന എംവിഡിക്കും വിമർശനമുണ്ടായിരുന്നു.

Leave a Reply