റിയാദ്: ബീച്ചിൽ കുളിക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. ദുബായിലെ സ്കൂൾ വിദ്യാർത്ഥി മഫാസ് ആണ് മരിച്ചത്. അവധി ദിനം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയതായിരുന്നു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകനാണ് മഫാസ്. 15 വയസ്സായിരുന്നു. മഫാസിനൊപ്പം അപകടത്തിൽപ്പെട്ട സഹോദരിയെ രക്ഷിച്ചു. അവധി ദിവസം ആഘോഷിക്കാൻ മംസാർ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. സംസ്കാര ചടങ്ങുകൾ ദുബായിൽതന്നെ നടത്തുമെന്ന് കെഎംസിസി പ്രവർത്തകരായ സലാം കന്യപ്പാടി, ബഷീർ, ഇബ്രാഹിം, സുഹൈൽ എന്നിവർ അറിയിച്ചു.