ഇസ്‌ലാമാബാദ്: പാകിസ്‌താനിലുണ്ടായ സ്‌ഫോടനത്തിൽ 5 കുട്ടികളടക്കം 7 പേർ ദാരുണമായി കൊല്ലപ്പെട്ടു. പാകിസ്‌താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ഇന്ന് അക്രമികൾ ബോംബാക്രമണം നടത്തിയത്
ഈ ആക്രമണത്തിൽ 5 സ്കൂൾ കുട്ടികളടക്കം 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. ചിലരുടെ അവസ്ഥ ഗുരുതരമാണ്
മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്കൂൾ കുട്ടികളാണെന്നും അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിൽ ഒരു പോലീസ് വാനും നിരവധി ഓട്ടോറിക്ഷകളും തകർന്നതായി റിപ്പോർട്ടിൽ പറയുന്നു.