ഷൊർണൂരിൽ ട്രെയിൻ തട്ടി 4 മരണം, മരിച്ചത് റെയിൽവേയുടെ ശുചീകരണ തൊഴിലാളികൾ

0

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർ മരിച്ചു. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ലക്ഷ്മണൻ എന്ന് പേരുളള രണ്ട് പേരുമാണ് മരിച്ചത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം.

ഷൊർണൂർ പാലത്തിൽ വച്ചാണ് അപകടം. ഇവിടെ സിഗ്നൽ ഇല്ലാതിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം. നിലവിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീണതായും ദൃക്‌സാക്ഷികൾ പറയുന്നു.

പൊലീസിൻെറയും റെയിൽവേ പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധനകൾ നടക്കുകയാണ്. കാണാതായ ഒരാൾക്കായി പുഴയിലും തെരച്ചിൽ നടക്കുന്നുണ്ട്. ഇതിനായി നീന്തൽ വിദഗ്ധരെ അടക്കം പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം അപകടസമയത്ത് 5 പേർ ട്രാക്കിലുണ്ടായിരുന്നതായും അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. ഇത് സംബന്ധിച്ച കൂടുതൽ സ്ഥിരീകരണം വന്നിട്ടില്ല.

Leave a Reply