കൊച്ചി: വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചുവെന്ന് നടന്‍ ബാല. വധു ആരാണെന്നുള്ളത് നടന്‍ വെളിപ്പെടുത്തിയിട്ടില്ല. തന്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും താരം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്‍. തനിക്ക് കുട്ടിയുണ്ടായാല്‍ മാധ്യമപ്രവര്‍ത്തകര്‍ ആരും കാണാന്‍ വരരുതെന്നും ബാല പറഞ്ഞു.
പലരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഞാന്‍ നിയമപരമായി വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണമെന്ന് ഞാന്‍ തീരുമാനിക്കും. ചിലപ്പോള്‍ ജനങ്ങള്‍ക്ക് കൊടുക്കും. തീരുമാനം എന്റേതാണ്. എന്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്‌നാട്ടില്‍ കണക്കുവന്നു. എന്റെ ചേട്ടന്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തൈ ശിവയെക്കാള്‍ സ്വത്ത് അനിയന്‍ ബാലയ്ക്കുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തകള്‍ വന്നതുമുതല്‍ എനിക്ക് മനസമാധാനമില്ല ഇല്ലെന്നതാണ് സത്യം. ഇത് ആര് ചെയ്‌തെന്ന് അറിയില്ല. എന്റെ ചെന്നൈയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാം.
അച്ഛന്‍ എനിക്കുതന്ന വില്‍പ്പത്രത്തിലെ സ്വത്തുവിവരങ്ങള്‍ മാത്രമാണ് എനിക്ക് ്‌റിയാവുന്നത്. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ പോലും ആരും വരരുതെന്നും ബാല പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു സ്ത്രീ കൈക്കുഞ്ഞുമായി ബാലയുടെ വീട്ടിലേയ്ക്ക് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. നടന്‍ തന്നെയാണ് ഇതിന്റെ വിഡിയോ പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നല്‍കിയെന്നും നടന്‍ പറഞ്ഞു.