ഫിലിപ്പീൻസിൽ ട്രാമി ചുഴലിക്കാറ്റ്: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 മരണം

0

മനില: വടക്കുകിഴക്കൻ ഫിലിപ്പീൻസിലെ ഇസബെല പ്രവിശ്യയിൽ ഇന്നലെ പുലർച്ചെ ആഞ്ഞടിച്ച ട്രാമി ചുഴലിക്കാറ്റിൽ വാൻ നാശനഷ്ടം. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 23 പേർ മരിച്ചു.

നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ നിരവധി മോട്ടോർ ബോട്ടുകളിൽ രക്ഷാസംഘം പ്രവർത്തനം തുടരുകയാണ്. റോഡുകളിൽ തലങ്ങും വിലങ്ങും മരങ്ങൾ വീണതിനാൽ നഗരങ്ങളിലും ഗ്രാമങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.

മനിലയുടെ തെക്കുകിഴക്കുള്ള 6 പ്രവിശ്യകളിലാണ് മരണങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ കണക്കിൽ നാഗ നഗരത്തിൽ മാത്രം 20 പേർ മരിച്ചു.

Leave a Reply