പ്രോട്ടീന്‍ ഘടന പ്രവചിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

0

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസ്സാബിസ്, ജോണ്‍ എം ജംബര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം.

കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിന് പുരസ്‌കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസ്സാബിസിനും ജംബര്‍ക്കും പുരസ്‌കാരം ലഭിച്ചത്. സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍, ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിള്‍ ഡീപ്മൈന്‍ഡില്‍ ജോലി ചെയ്യുന്നു

എല്ലാ പ്രോട്ടീനുകളുടെയും ഘടന പ്രവചിക്കാന്‍ ഡെമിസ് ഹസ്സാബിസും ജോണ്‍ എം ജംബറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിജയകരമായി ഉപയോഗിച്ചു. ഡേവിഡ് ബേക്കര്‍ ജീവിതത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പൂര്‍ണ്ണമായും പുതിയ പ്രോട്ടീനുകള്‍ സൃഷ്ടിക്കാമെന്നുമാണ് ഗവേഷണം നടത്തിയത്

Leave a Reply