ടാർസനായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടൻ; റോൺ ഇലി വിടവാങ്ങി

0

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടാർസനിലെ നായകൻ റോൺ ഇലി അന്തരിച്ചു. 86 വയസായിരുന്നു. 1966 ൽ പുറത്തിറങ്ങിയ സീരീസായിരുന്നു ടാർസൻ. അദ്ദേഹത്തിന്റെ മകൾ കിർസ്റ്റൺ കാസലെ ഇലിയാണ് ഇൻസ്റ്റഗ്രാമിലൂടെ മരണവാർത്ത പങ്കുവച്ചത്.

” ലോകം കണ്ട മഹാന്മാരിലൊരാളായിരുന്നു എന്റെ പിതാവ്. അദ്ദേഹത്തെ എനിക്ക് നഷ്ടപ്പെട്ടു. നടൻ എന്നതിലുപരി എഴുത്തുകാരനും പരിശീലകനും കുടുംബനാഥനുമായിരുന്നു അദ്ദേഹം. മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പിതാവിൽ മാന്ത്രികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു.

പിതാവായിരുന്നു എന്റെ ലോകം. എനിക്കായി അദ്ദേഹം അവിശ്വസനീയമായ ലോകം തീർത്തു. അദ്ദേഹം എനിക്ക് പ്രചോദനമേകി. പിതാവ് വളരെയധികം വിനീതനും ബുദ്ധിമാനും നർമ്മബോധമുള്ള ആളുമായിരുന്നു. അദ്ദേഹം എന്റെ റോൾ മോഡലാണ്.”- കിർസ്റ്റൺ കുറിച്ചു.

എൻസിബി പരമ്പരയിൽ ടാർസനായി എത്തിയതോടെയാണ് റോൺ ഇലി ശ്രദ്ധേയനായത്. ‘സൗത്ത് പസഫിക്’, ‘ദ ഫൈൻഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാർക്കബിൾ മിസ്റ്റർ പെന്നിപാക്കർ തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2001 ൽ അദ്ദേഹം അഭിനയം നിർത്തി. 2014 ലാണ് അവസാനമായി അദ്ദേഹം ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടത്.

Leave a Reply