ഹൈദരബാദ്: ഉറക്കത്തിനിടെ മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി മാലോത്ത് അനിൽ (23) ആണ് മരിച്ചത്.
രാത്രി കട്ടിലിനോട് ചേർന്നുള്ള പ്ലഗിൽ ഫോൺ ചാർജ് ചെയ്യാൻ വെച്ചാണ് യുവാവ് കിടന്നത്. ഉറക്കത്തിനിടെ കൈ അറിയാതെ ചാർജറിൽ തട്ടുകയായിരുന്നു . ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നുവെന്ന് സൂചനയുണ്ട്.
മൂന്ന് വർഷം മുമ്പായിരുന്നു അനിലിന്റെ വിവാഹം. ഒന്നര വയസ്സുള്ള മകളുമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.