ദേശീയഗാനം ആലപിച്ച് താരങ്ങൾ; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

0

70-ാമത് ദേശീയ പുരസ്കാരങ്ങൾ ന്യൂഡൽ​ഹിയിൽ വിതരണം ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. വി​ഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ താരങ്ങൾ ദേശീയ ​ഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ വൈറലായി. സംവിധായകരായ കരൺ ജോഹർ, അയൻ മുഖർജി,സൂരജ് ബർജാത്യ അഭിനേതാക്കളായ മിഥുൻ ചക്രബർത്തി, നീന ​ഗുപ്ത, ഋഷഭ് ഷെട്ടി എന്നിവരാണ് ദേശീയ​ഗാനം ആലപിച്ചത്. ഇവരടക്കമുള്ളവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഓരോ ഭാഷകളിലെയും മികച്ച ചിത്രങ്ങളുടെ ചെറിയാെരു വിവരണത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഇതിന് ശേഷമാണ് സദസിൽ ദേശീയ​ഗാനം മുഴങ്ങിയത്. കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മലയാള സിനിമ ആട്ടത്തിന്റെ സംവിധായകനും സ്വീകരിച്ചു. മാനസി പരേഖും നിത്യമേനനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. എ.ആർ റഹ്മാൻ മികച്ച സംഗീത സംവിധായകനുള്ള അവാർഡും സ്വീകരിച്ചു.

Leave a Reply