കൊച്ചി : നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമെതിരെ വിമർശനമുയർത്തി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
പിണറായി വിജയൻ്റെ പ്രേമഭാജനമാണ് വി.ഡി.സതീശൻ. പിണറായി ഇടയ്ക്കിടെ വി.ഡി. സതീശന് കത്തയക്കും. വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് ആ കത്തിൽ ഉണ്ടാവുക. അങ്ങനെ ഇരുവരും ചേർന്ന് സൃഷ്ടിച്ച ഒന്നാണ് പൂരം കലക്കിയ കഥയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
വി.ഡി.സതീശൻ്റെ കഴിവുകേട് കൊണ്ട് മാത്രമാണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും മുഖ്യമന്ത്രി നിയമസഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോവണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കള്ളക്കടത്തുകാരുടെ നേതാവാണ് പിണറായിയെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ പി.വി. അൻവർ ഹരിശ്ചന്ദ്രൻ അല്ലെന്നും അഭിപ്രായപ്പെട്ടു.
പിണറായി വിജയനും പി.വി.അൻവറും കെ.ടി. ജലീലുമെല്ലാം ചേരുന്നതാണ് കള്ളക്കടത്ത് സംഘമെന്നും അഴിമതിയുടെ ഉന്മാദം ബാധിച്ചതുകൊണ്ടാണ് പിണറായി വയസ്സുകാലത്ത് ഊരുചുറ്റാൻ പോകുന്നതെന്നും വിമർശിച്ചു.