സംസ്ഥാനപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്; യുവാവ് ആശുപത്രിയിൽ

0

തൃശൂർ: സംസ്ഥാനപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. തൃശൂർ-കുന്നംകുളം റോഡിലെ കുഴിയില്‍ വീണാണ് യാത്രക്കാരന് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്താണ് അപകടം ഉണ്ടായത്.

സ്‌കൂട്ടർ യാത്രികനായ അയ്യന്തോള്‍ മരുതൂർകളത്തില്‍ സന്തോഷ് കെ. മേനോൻ (46) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി.തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

അതേസമയം നിരവധി അപകടം നിറഞ്ഞ വഴിയായി മാറുകയാണ് തൃശൂർ-കുന്നംകുളം റോഡ്. നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണ്.

Leave a Reply