അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച; സ്വർണവേൽ ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു

0

തൃശൂർ: ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് തിരുവാഭരണങ്ങൾ അടക്കം കവർന്നത്. കിരീടം, മാല, താലി, സ്വർണവേൽ ഉൾപ്പെടെ ആറ് പവൻ സ്വർണം നഷ്‌ടമായി. കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്.

ഇന്ന് രാവിലെ ക്ഷേത്രം കഴകക്കാരനായ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ വിവരം പൊലീസിൽ അറിയിച്ചു. ക്ഷേത്ര ഓഫീസിന്റെ പൂട്ട് തല്ലിപ്പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

ചാവക്കാട് പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ദ്ധർ സ്ഥലത്തെത്തി ശാസ്‌ത്രീയ പരിശോധന നടത്തി.

Leave a Reply