കല്‍പ്പറ്റ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റോഡ് ഷോയോടെ കല്‍പറ്റയിലെത്തിയ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് കളക്‌ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചത്. കഴിഞ്ഞ 35 വര്‍ഷം പല തിരഞ്ഞെടുപ്പുകളില്‍ പ്രചാരണം നടത്തിയെങ്കിലും തനിക്ക് വേണ്ടി പിന്തുണ തേടുന്നത് ആദ്യമായാണെന്ന് പ്രിയങ്ക പറഞ്ഞു.
വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കല്‍പ്പറ്റയിലെ റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. ‘വയനാടിന്റെ പ്രിയങ്കരി’ എന്നാണ് പ്രിയങ്ക ഗാന്ധിക്കായി കോണ്‍ഗ്രസ് നടത്തുന്ന ക്യാമ്പയിന്‍ വാചകം.