തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകൾക്കുളള സമയപരിധിയാണ് നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള 16 ശതമാനത്തോളം പേര്‍ ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്
ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 18 മുതൽ ഒക്ടോബര്‍ 8- വരെയാണ് മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് നിശ്ചയിച്ചത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്‍ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും സമയപരിധി നീട്ടിയത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്.