പി വിജയന്‍ ഇന്റലിജന്‍സ് മേധാവി, നിയമനം മനോജ് എബ്രഹാമിനു പകരം

0

തിരുവനന്തപുരം: എഡിജിപി പി വിജയന്‍ ഇന്റലിജന്‍സ് മേധാവി. മനോജ് എബ്രഹം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.

പി വിജയന്‍ നിലവില്‍ പൊലീസ് അക്കാദമി മേധാവിയാണ്. എലത്തൂര്‍ ട്രെയിനിലെ തീവയ്പ് കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍വീസില്‍ തിരികെയെടുത്തത്.

ഉത്തരമേഖല ഐജിയായിരിക്കെയാണ് പി വിജയനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആദ്യ നോഡല്‍ ഓഫീസറായിരുന്നു. ശബരിമല പുണ്യപൂങ്കാവനം പദ്ധതിയിലും പി വിജയന്റെ നേതൃത്വത്തിലായിരുന്നു നടപ്പാക്കിയത്. കോഴിക്കോട് സ്വദേശിയാണ്.

Leave a Reply