കോട്ടയം: സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പാലക്കാട് എല്‍ഡിഎഫ് സ്ഥനാര്‍ഥി പി സരിന്‍. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍, അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്ന് പി സരിന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിന്‍
ശനിയാഴ്ച രാവിലെയാണ് പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തിയത്. പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സരിന്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയത്. കഴിഞ്ഞ ദിവസം കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പി സരിന്‍ സന്ദര്‍ശിച്ചു. മിടുക്കനായ സ്ഥാനാര്‍ഥിയാണ് സരിനെന്ന് വെള്ളപ്പള്ളി പറഞ്ഞു. അറിവ് മാത്രമല്ല തിരിച്ചറിവും ഉള്ളയാളാണ് സരിനെന്നും കോണ്‍ഗ്രസ് ചത്തകുതിരയാണെന്നും വെള്ളപ്പാള്ളി പറഞ്ഞു.
ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ അഞ്ചുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി താന്‍ ദീര്‍ഘകാലമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം പാലക്കാട് ശക്തമായ ത്രികോണ മല്‍സരമാണ് നടക്കാന്‍ പോകുന്നതെന്നും മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും സരിന്‍ സന്ദര്‍ശിക്കും.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറ പി സരിന്‍ സന്ദര്‍ശിക്കുന്നത് നല്ല കാര്യമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ മുഴുവന്‍ നേതാക്കളും ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയട്ടെയെന്നും രാഹുല്‍ പറഞ്ഞു.