ഓണ’കോടി’: 25 കോടിയുടെ ഭാഗ്യ നമ്പർ ഇതാ…

0

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ 2024 നറുക്കെടുത്തു. TG 434222 നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്. വയനാട് ജില്ലയിലാണ് ടിക്കറ്റ് വിറ്റത്. ഏജന്‍റ് ജിനീഷ് എഎം എന്നയാളില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് വീതം ലഭിക്കും. TD 281025, TJ 123045, TJ 201260, TB 749816, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984TE 340072 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനം സ്വന്തമാക്കിയത്.

ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍.

Leave a Reply