വാഷിംഗ്‌ടൺ : മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം ആദ്യമായി പ്രചാരണ വേദി പങ്കിട്ട് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്.
അറ്റ്ലാന്റയിൽ നടന്ന റാലിയിൽ യുഎസിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടം താൻ നയിക്കുന്നുവെന്ന് കമല പറഞ്ഞു, ഗർഭച്ഛിദ്ര അവകാശങ്ങൾക്കുള്ള തൻ്റെ പിന്തുണയും കമല അടിവരയിട്ടു. ഞാൻ മധ്യവർഗത്തിൽ നിന്നാണ് വരുന്നത്, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് ഞാൻ ഒരിക്കലും മറക്കില്ലെന്നും കമല പറഞ്ഞു.
”ഒത്തൊരുമിച്ച്, ഈ രാജ്യത്ത് ഒരു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. തിരഞ്ഞെടുപ്പ് നയങ്ങളേക്കാൾ മുകളിലാണ്. കൂടുതൽ പ്രതീക്ഷയുള്ള അമേരിക്കയെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കാകും”- ഒബാമ ജനക്കൂട്ടത്തോട് പറഞ്ഞു.
നടൻ സാമുവൽ എൽ ജാക്‌സൺ, സംവിധായകൻ സ്‌പൈക്ക് ലീ, സംവിധായകനും നടനുമായ ടൈലർ പെറി, ജോർജിയ സെനറ്റർ റാഫേൽ വാർനോക്ക്, റോക്കർ ബ്രൂസ് സ്‌പ്രിംഗ്‌സ്റ്റീൻ എന്നിവരും റാലിയിൽ ഉണ്ടായിരുന്നു.