തോറ്റതല്ല, EVM ചതിച്ചതാണ്; ഹരിയാനയിലെ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തത്; ജനവിധി അംഗീകരിക്കില്ലെന്ന് കോൺഗ്രസ്

0

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തോൽവിയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ കോൺ​ഗ്രസ്. എന്നത്തേയും പോലെ ഇന്നും ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനെ (EVM) പഴി പറഞ്ഞാണ് കോൺ​ഗ്രസ് നേതൃത്വം തടിയൂരുന്നത്. തോറ്റതല്ല, ഇവിഎം ചതിച്ചതാണെന്നും ബിജെപിയാണ് അട്ടിമറി നടത്തിയതെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയും കമ്യൂണിക്കേഷൻ ഇൻ-ചാർജുമായ നേതാവ് ജയ്റാം രമേശ് വാദിച്ചു.

ഹരിയാനയിൽ ബിജെപി നേടിയത് കത്രിമ വിജയമാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ജനവിധി അം​ഗീകരിക്കില്ലെന്നും വോട്ടിം​ഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പാർട്ടി പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത റിസൾട്ടാണ് വന്നത്. ഫലം കണ്ട് അമ്പരന്നു. ഹരിയാനയിലെ ​ഗ്രൗണ്ട് റിയാലിറ്റിക്ക് വിരുദ്ധമാണ് ഫലം. സംസ്ഥാനത്തെ യഥാർത്ഥ ജനവികാരമല്ല റിസൾട്ടിൽ പ്രതിഫലിക്കുന്നത്. വോട്ട് എണ്ണിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്നുണ്ട്. മൂന്ന് ജില്ലകളിലെ ഇവിഎമ്മുകളിൽ ക്രമക്കേടുണ്ടെന്നും ജയ്റാം രമേശ് പറയുന്നു.

ഹരിയാനയിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ 49 സീറ്റുകളിലും ബിജെപി ലീഡുറപ്പിച്ചു. 36 ഇടങ്ങളിലായി കോൺഗ്രസ് ഒതുങ്ങി. ജമ്മു കശ്മീരിലാകട്ടെ മുപ്പതോളം സീറ്റിൽ മത്സരിച്ചെങ്കിലും ആറ് സീറ്റുകളിൽ തൃപ്തിയടയാനായിരുന്നു കോൺഗ്രസിന്റെ വിധി. ഈ സാഹചര്യത്തിലാണ് ഇവിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്.

Leave a Reply