പോളി വടക്കൻ
എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തൻ പോലീസിന് നൽകിയ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് ദിവസങ്ങൾക്കു മുമ്പാണ്. എന്നാൽ എന്തിനാണ് കൂടികാഴ്ച നടത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ നിർണായകമായ ചില വിവരങ്ങൾ കൂടി മീഡിയമലയാളം പുറത്തുവിടുകയാണ്. ഒക്ടോബർ ആറാം തീയതി പരാതിക്കാരനായ പ്രശാന്തൻ എ.ഡി എമ്മിനെ കാണാൻ ക്വാട്ടേഴ്സിൽ എത്തി പണം നൽകി എന്നായിരുന്നു പോലീസിന് നൽകിയ മൊഴി.
പണം നൽകിയതു സംബന്ധിച്ച് വ്യക്തതകൾ ഇല്ലെങ്കിലും അന്ന് ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായുള്ള തെളിവുകൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നാണ് പ്രശാന്തിനോടടുത്തവൃത്തങ്ങൾ പറയുന്നത്. ലഭിക്കുന്ന വിവര പ്രകാരം ഒക്ടോബർ ആറാം തീയതി രാവിലെ 11.10ന് നവീൻ ബാബു 7ൽ തുടങ്ങുന്ന തന്റെ സ്വകാര്യ നമ്പറിൽ നിന്നും പ്രശാന്തനെ വിളിച്ചിട്ടുണ്ട്.
30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള ഫോൺ കോളായിരുന്നു അത്. പിന്നീട് പ്രശാന്തൻ നവീൻ ബാബുവിനെ തിരിച്ചു വിളിച്ചു. അതും 30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള കോൾ. പിന്നീട് നവീൻബാബു പ്രശാന്തനെ തിരികെ വിളിക്കുന്നത് 12.43ന്. അതൊരു 26 സെക്കന്റ് മാത്രം നീണ്ടു നിന്ന ഫോൺ കോൾ. പിന്നീട് 8നും 9നും പ്രശാന്തൻ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. ഈ ഫോൺ കോളുകളുടെ സ്ക്രീൻ ഷോർട്ടുകൾ വിജിലൻസിന്റെ പക്കലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
പിന്നീട് നവംബർ 11നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. എന്നാൽ പരാതിയിൽ നൽകിയിരിക്കുന്നത് 10 എന്നാണ്. പിന്നീട് രണ്ടു ദിവസം അവധി ദിനങ്ങളായിരുന്നു. 14ന് ഉച്ചയ്ക്കാണ് പ്രശാന്ത് കണ്ണൂർ വിജിലൻസ് ഓഫീസിൽ എത്തി വിവരങ്ങൾ നൽകിയത്. അന്നു തന്നയായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടന്നതും. കോൾ ഹിസ്റ്ററിയുടെകാര്യവും വിജിലൻസ് ഈ കേസിൽ അനൗദ്യോഗീക അന്വേഷണം തുടങ്ങിയ വിവരവും സ്ക്രീൻ ഷോർട്ടുകൾ വിജിലൻസിന് കൈമാറിയ കാര്യവും പി പി ദിവ്യക്ക് അറിയാമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ഇതു തന്നെയാണ് പി പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് എന്നാണ് സൂചന.
മാധ്യമങ്ങൾ പുറത്തുവിട്ട മറ്റൊരു ബ്രേക്കിംഗ് ന്യൂസ് ആണ് എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തൻ പോലീസിന് നൽകിയ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് ദിവസങ്ങൾക്കു മുമ്പാണ്. എന്നാൽ എന്തിനാണ് കൂടികാഴ്ച നടത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിനിടെ നിർണായകമായ ചില വിവരങ്ങൾ കൂടി മീഡിയമലയാളം പുറത്തുവിടുകയാണ്. ഒക്ടോബർ ആറാം തീയതി പരാതിക്കാരനായ പ്രശാന്തൻ എ.ഡി എമ്മിനെ കാണാൻ ക്വാട്ടേഴ്സിൽ എത്തി പണം നൽകി എന്നായിരുന്നു പോലീസിന് നൽകിയ മൊഴി.
പണം നൽകിയതു സംബന്ധിച്ച് വ്യക്തതകൾ ഇല്ലെങ്കിലും അന്ന് ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നതായുള്ള തെളിവുകൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നാണ് പ്രശാന്തിനോടടുത്തവൃത്തങ്ങൾ പറയുന്നത്. ലഭിക്കുന്ന വിവര പ്രകാരം ഒക്ടോബർ ആറാം തീയതി രാവിലെ 11.10ന് നവീൻ ബാബു 7ൽ തുടങ്ങുന്ന തന്റെ സ്വകാര്യ നമ്പറിൽ നിന്നും പ്രശാന്തനെ വിളിച്ചിട്ടുണ്ട്.
30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള ഫോൺ കോളായിരുന്നു അത്. പിന്നീട് പ്രശാന്തൻ നവീൻ ബാബുവിനെ തിരിച്ചു വിളിച്ചു. അതും 30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള കോൾ. പിന്നീട് നവീൻബാബു പ്രശാന്തനെ തിരികെ വിളിക്കുന്നത് 12.43ന്. അതൊരു 26 സെക്കന്റ് മാത്രം നീണ്ടു നിന്ന ഫോൺ കോൾ. പിന്നീട് 8നും 9നും പ്രശാന്തൻ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. ഈ ഫോൺ കോളുകളുടെ സ്ക്രീൻ ഷോർട്ടുകൾ വിജിലൻസിന്റെ പക്കലുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
പിന്നീട് നവംബർ 11നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. എന്നാൽ പരാതിയിൽ നൽകിയിരിക്കുന്നത് 10 എന്നാണ്. പിന്നീട് രണ്ടു ദിവസം അവധി ദിനങ്ങളായിരുന്നു. 14ന് ഉച്ചയ്ക്കാണ് പ്രശാന്ത് കണ്ണൂർ വിജിലൻസ് ഓഫീസിൽ എത്തി വിവരങ്ങൾ നൽകിയത്. അന്നു തന്നയായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടന്നതും. കോൾ ഹിസ്റ്ററിയുടെകാര്യവും വിജിലൻസ് ഈ കേസിൽ അനൗദ്യോഗീക അന്വേഷണം തുടങ്ങിയ വിവരവും സ്ക്രീൻ ഷോർട്ടുകൾ വിജിലൻസിന് കൈമാറിയ കാര്യവും പി പി ദിവ്യക്ക് അറിയാമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. ഇതു തന്നെയാണ് പി പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് എന്നാണ് സൂചന.
മാധ്യമങ്ങൾ പുറത്തുവിട്ട മറ്റൊരു ബ്രേക്കിംഗ് ന്യൂസ് ആണ് പ്രശാന്തും പ്രശാന്തനും രണ്ടാണെന്നത്. പരാതിയിൽ ടി.വി പ്രശാന്തൻ എന്നും കരാറിൽ ടി.വി പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് പേരുകൾ വ്യാജമാണെന്നാണ് പുറത്തുവന്ന മറ്റൊരു വിവരം. എന്നാൽ പ്രശാന്തും പ്രശാന്തനും ഒന്നാണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളുടെ ആധാർ, പാസ്പോർട്ട്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പല ഔദ്യോഗീക രേഖകളിൽ രണ്ടു പേരുകളും ഉണ്ടെന്നാണ്ലഭിക്കുന്ന വിവരം. രണ്ടാണെന്നത്. പരാതിയിൽ ടി.വി പ്രശാന്തൻ എന്നും കരാറിൽ ടി.വി പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് പേരുകൾ വ്യാജമാണെന്നാണ് പുറത്തുവന്ന മറ്റൊരു വിവരം. എന്നാൽ പ്രശാന്തും പ്രശാന്തനും ഒന്നാണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളുടെ ആധാർ, പാസ്പോർട്ട്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പല ഔദ്യോഗീക രേഖകളിൽ രണ്ടു പേരുകളും ഉണ്ടെന്നാണ്ലഭിക്കുന്ന വിവരം.